04:02am 08 November 2026
NEWS
പിഎം ശ്രീ യിൽ തീരുമാനമെടുക്കാതെ സംസ്ഥാന സർക്കാർ
09/04/2025  01:54 PM IST
nila
പിഎം ശ്രീ യിൽ തീരുമാനമെടുക്കാതെ സംസ്ഥാന സർക്കാർ

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീക്ക് അം​ഗീകാരം നൽകാതെ സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗത്തിലും പിഎം ശ്രീയിൽ തീരുമാനമായില്ല, സിപിഐ എതിർപ്പുയർത്തിതോടെയാണ് വിശദമായ ചർച്ച വേണമെന്ന നിലപാടോടെ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവച്ചത്. മൂന്നു വർഷമായി വിഷയത്തിൽ കേരളത്തിന്റെ എതിർപ്പ് തുടരുകയാണ്. 

പി എം ശ്രീ പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തിരുന്നു. പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. ഈ നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയിരുന്നത്. 

പദ്ധതിയിൽ ചേരുന്നതോടെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. എന്നാൽ പദ്ധതി അംഗീകരിക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പ് തുടരുകയാണ്. ഇന്ന് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img